
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ബിജെപിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍. സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്ര സച്ച്‌ദേവയടക്കം അരഡസനോളം പേരുകള്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍ എന്നിവക്ക് സമാനമായി അപ്രതീക്ഷിത മുഖ്യമന്ത്രി ഡല്‍ഹിയിലും ഉണ്ടാകുമോ എന്നാണ് ദേശീയ രാഷ്ട്രീയം ഉറ്റു നോക്കുന്നത്. ( Delhi Election 2025)
സംസ്ഥാന നേതാക്കളുമായി ദേശീയ നേതൃത്വം ഇന്നും ചര്‍ച്ച നടത്തും. മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ജെപി നഡ്ഡ തുടങ്ങിയവര്‍ ചര്‍ച്ച നടത്തി. മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ ദേശീയ നേതൃത്വത്തിന്റേതാണ് അന്തിമ തീരുമാനമെന്നാണ് നേതാക്കളുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശ സന്ദര്‍ശനത്തിന് പോകും മുന്‍പ് മുഖ്യമന്ത്രിയാരെന്നതില്‍ തീരുമാനം ഉണ്ടായേക്കും.