
ഓം പ്രകാശ് ആരാണെന്ന് തനിക്ക് അറിയില്ലെന്ന് നടി പ്രയാഗ മാർട്ടിൻ വ്യക്തമാക്കി. ഓം പ്രകാശിനെ കണ്ട ഓർമ പോലുമില്ല. വാര്‍ത്ത അറിഞ്ഞ ശേഷം ഓംപ്രകാശ് ആരാണെന്ന് ഗൂഗിൾ ചെയ്താണ് മനസിലാക്കിയത്. സുഹൃത്തിന്റെ സുഹൃത്തുക്കളെ കാണാണ് ഹോട്ടൽ റൂമിൽ പോയതെന്നും പ്രയാഗ മാര്‍ട്ടിൻ പറഞ്ഞു.
നടിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. പൊലീസ് ചോദിച്ച ചോദ്യങ്ങൾക്ക് പ്രയാഗ മറുപടി നൽകിയിട്ടുണ്ട്. എന്റെ പേരിലുള്ള വാർത്തകൾ ഞാൻ കാണുന്നുണ്ട്. എന്റെ പേരിലുള്ള വാർത്തകൾ വ്യാജമാണ്. പൊലീസ് അന്വേഷിക്കുന്നു സത്യം പുറത്ത് വരുമെന്നും പ്രയാഗ മാർട്ടിൻ വ്യക്തമാക്കി.