ഫിനാൻഷ്യൽ ബിഡ് തുറന്നു: വയനാട് തുരങ്ക പാതയുമായി മുന്നോട്ടെന്ന് വ്യക്തമാക്കി സംസ്ഥാന സർക്കാർ | Wayanad Tunnel road project

ഇതിനായി ഏറ്റെടുക്കേണ്ട ഭൂമിയുടെ 90 ശതമാനവും ഏറ്റെടുത്ത് കഴിഞ്ഞു.
ഫിനാൻഷ്യൽ ബിഡ് തുറന്നു: വയനാട് തുരങ്ക പാതയുമായി മുന്നോട്ടെന്ന് വ്യക്തമാക്കി സംസ്ഥാന സർക്കാർ | Wayanad Tunnel road project
Published on

തിരുവനന്തപുരം: സംസ്ഥാന സർക്കാർ വയനാട് തുരങ്ക പാതയുമായി മുന്നോട്ടെന്ന് വ്യക്തമാക്കി. പദ്ധതിക്കായുള്ള ഫിനാൻഷ്യൽ ബിഡ് തുറന്നു.(Wayanad Tunnel road project )

2 പാക്കേജുകളിലായാണ് തുരങ്കപാതയുടെ പ്രവൃത്തി ടെൻഡർ ചെയ്തത്. വയനാട് പ്രകൃതി സംരക്ഷണ സമിതി മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷവും സംസ്ഥാന സർക്കാർ ഈ പദ്ധതിയുമായി മുന്നോട്ട് പോകുന്നതിനെതിരെ രംഗത്തെത്തി.

നേരത്തെ ഈ പദ്ധതിക്കായി 2043 കോടിയുടെ ഭരണാനുമതി നൽകിയിട്ടുണ്ടായിരുന്നു. ഇതിനായി ഏറ്റെടുക്കേണ്ട ഭൂമിയുടെ 90 ശതമാനവും ഏറ്റെടുത്ത് കഴിഞ്ഞു. വയനാട്, കോഴിക്കോട് ജില്ലകളിലായാണ് ഇത്.

സംസ്ഥാനതല വിദഗ്ധ സമിതിയുടെ പരിഗണനയിലാണ് പദ്ധതിക്കായുള്ള പാരിസ്ഥിതിക അനുമതി ലഭ്യമാക്കാനുള്ള അപേക്ഷ.

Related Stories

No stories found.
Times Kerala
timeskerala.com