വയനാട് ടൗണ്‍ഷിപ്പ്; ഹൈക്കോടതി സമ്മതം നൽകി, നിർമാണ പ്രവർത്തനങ്ങൾ ഇന്ന് തുടങ്ങും | Wayanad Township
കല്‍പ്പറ്റ: ചൂരൽമല - മുണ്ടക്കൈ ഉരുൾപൊൽ പുനരധിവാസത്തിന്റെ ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങൾ ഇന്ന് ഇന്ന് ആരംഭിക്കും(Wayanad Township). ഹൈക്കോടതിവിധി വന്നതിന് ശേഷം ജില്ലാ ഭരണകൂടം ഇന്നലെ രാത്രി തന്നെ 64 ഹെക്ടർ ഭൂമി ഭൂമി ഏറ്റെടുത്തു. സുപ്രീംകോടതിയിലേക്ക് എസ്റ്റേറ്റ് ഉടമകൾ അപ്പീലുമായി നീങ്ങുമെന്ന് മനസിലായതിനെ തുടർന്നാണ് സർക്കാർ നടപടി വേഗത്തിലാക്കിയത്.
ട്രഷറിയിൽ 17.7 കോടി രൂപ അധികമായി കഴിഞ്ഞ ദിവസം രാത്രി 10.30 ഓടെ കെട്ടിവച്ചാണ് ഭൂമി ഏറ്റെടുത്തത്. ഇതോടെ ശനിയാഴ്ച രാവിലെ തന്നെ എൽസ്റ്റണിൽ ടൗൺഷിപ്പിന്റെ ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങും. കല്‍പ്പറ്റ വില്ലേജിലെ ബ്ലോക്ക് നമ്പർ 19, റീസര്‍വേ നമ്പര്‍ 88 ല്‍ 64.4705 ഹെക്ടര്‍ ഭൂമിയും കുഴിക്കൂര്‍ ചമയങ്ങളും സര്‍ക്കാര്‍ ഏറ്റെടുത്താണ് ബോര്‍ഡ് സ്ഥാപിച്ചത്.
എസ്റ്റേറ്റ് ഉടമകൾ സുപ്രീംകോടതിയിലേക്ക് നീങ്ങുന്നത് കൂടി കണക്കിലെടുത്താണ് ഭൂമി ഏറ്റെടുക്കൽ നടപടി സർക്കാർ വേഗത്തിലാക്കിയത്.