വയനാട് ഉരുൾപൊട്ടൽ ദുരന്തം: കാണാതായവരെ മരണപ്പെട്ടതായി കണക്കാക്കുമെന്ന് സംസ്ഥാന സർക്കാർ | Wayanad landslide disaster

ഇത് സംബന്ധിച്ച് പട്ടിക തയ്യാറാക്കും
വയനാട് ഉരുൾപൊട്ടൽ ദുരന്തം: കാണാതായവരെ മരണപ്പെട്ടതായി കണക്കാക്കുമെന്ന് സംസ്ഥാന സർക്കാർ | Wayanad landslide disaster
Published on

തിരുവനന്തപുരം: വയനാട് ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തം സംബന്ധിച്ച് നിർണായക തീരുമാനവുമായി സംസ്ഥാന സർക്കാർ. ദുരന്തത്തിൽ കാണാതായവരെ മരിച്ചവരായി കണക്കാക്കുമെന്നാണ് സർക്കാർ തീരുമാനം.(Wayanad landslide disaster )

ഇത് സംബന്ധിച്ച് പട്ടിക തയ്യാറാക്കും. മരണപ്പെട്ടവർക്കുള്ള ധനസഹായത്തിനായി 2 സമിതികൾ രൂപീകരിക്കും. പ്രാദേശിക സമിതിയും സംസ്‌ഥാന തല സമിതിയുമാണ് തുടർനടപടികൾക്കയി രൂപീകരിക്കുന്നത്.

ആദ്യം പ്രാദേശിക സമിതി മരണപ്പെട്ടവരുടെ പട്ടിക തയ്യാറാക്കും. ഉരുൾപൊട്ടൽ ദുരന്തമുണ്ടായി 4 മാസങ്ങൾ കഴിഞ്ഞിട്ടും 32 പേര്‍ ഇനിയും കാണാമറയത്താണ്.

Related Stories

No stories found.
Times Kerala
timeskerala.com