
കൽപ്പറ്റ: വയനാട് ചൂരലമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവരുടെ പട്ടിക അംഗീകരിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി. ഈ പട്ടികയിൽ ഇതുവരെയും തിരിച്ചറിയാത്ത 32 പേരുണ്ട്.(Wayanad landslide disaster )
ഇവരെ മരിച്ചവരായി കണക്കാക്കി മരണസർട്ടിഫിക്കറ്റ് നൽകി സർക്കാർ ആനുകൂല്യങ്ങൾ ഉറപ്പാക്കും. ആകെ 454 മൃതദേഹങ്ങൾ/ഭാഗങ്ങൾ ആണ് ഇതുവരെയും കണ്ടെത്തിയിട്ടുള്ളത്. ഇക്കൂട്ടത്തിൽ ദുരന്തത്തില്‍ ഉള്‍പ്പെട്ട 231 മൃതദേഹങ്ങളും 223 മൃതദേഹ ഭാഗങ്ങളും ഉൾപ്പെടുന്നു.
ബന്ധുക്കൾ മരണപ്പെട്ട 167 പേരെ തിരിച്ചറിഞ്ഞിരുന്നു. ആകെ 266 പേരെ തിരിച്ചറിഞ്ഞു. ഡി ഡി എം എ അംഗീകരിച്ചത് മറ്റുള്ള 32 പേരുടെ ലിസ്റ്റാണ്.
ജില്ലാ ദുരന്തനിവാരണ അതോറിറ്റി അംഗീകരിച്ചത് സർക്കാർ ഉത്തരവിനെ അടിസ്ഥാനമാക്കി വെള്ളരി മല വില്ലേജ് ഓഫിസര്‍, മേപ്പാടി പഞ്ചായത് സെക്രട്ടറി, മേപ്പാടി സ്റ്റേഷന്‍ ഹൗസ് ഓഫിസർ എന്നിവർ ചേർന്ന് തയ്യാറാക്കിയ ലിസ്റ്റാണ്. ഇക്കാര്യത്തിൽ സർക്കാർ ഉടൻ തന്നെ ഉത്തരവ് പുറപ്പെടുവിക്കും.