
കല്‍പ്പറ്റ: കോൺഗ്രസ് വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ നാമനിർദ്ദേശ പത്രികാ സമർപ്പണം ആഘോഷമാക്കാനൊരുങ്ങുകയാണ്. പ്രിയങ്കയുടെ പത്രികാ സമർപ്പണം വമ്പൻ റോഡ് ഷോയ്‌ക്കൊപ്പമാകും.(Wayanad byelection 2024)
സോണിയ ഗാന്ധിയും, രാഹുൽ ഗാന്ധിയും, കോൺഗ്രസ് അധ്യക്ഷനായ മല്ലികാർജുൻ ഖാർഗെയും പ്രിയങ്കയോടൊപ്പം റോഡ് ഷോയിൽ പങ്കെടുക്കും.
രാഹുൽ ഗാന്ധിയും ഖാർഗെയും വയനാട്ടിലെത്തിയത് രാവിലെ പത്തരയോടെയാണ്. ഇവരെത്തിയത് ഹെലിക്കോപ്റ്റർ മാർഗമാണ്.
പ്രിയങ്ക ഗാന്ധിയുടെ അരങ്ങേറ്റം അതിഗംഭീരമാക്കാൻ വിവിധ ജില്ലകളിൽ നിന്നായി നൂറു കണക്കിന് പ്രവർത്തകരാണ് എത്തുന്നത്. റോഡ് ഷോ ഉടൻ തന്നെ തുടങ്ങും.
കൽപ്പറ്റ ന്യൂ ബസ് സ്റ്റാൻഡിൽ നിന്നാണ് തുടങ്ങുക. ഇതിൻ്റെ സമാപന വേദിയിൽ പ്രിയങ്ക പ്രവർത്തകരെ അഭിസംബോധന ചെയ്യും.