
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലും, ചേലക്കര നിയോജക മണ്ഡലത്തിലും മികച്ച പോളിംഗ് തുടരുന്നു. ഇവിടുത്തെ പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണ് കാണാൻ സാധിക്കുന്നത്.(Wayanad and Chelakkara By-Election )
ചേലക്കരയിലെ എൽ ഡി എഫ് സ്ഥാനാർത്ഥി യു ആർ പ്രദീപും, ബി ജെ പി സ്ഥാനാർത്ഥിയായ കെ ബാലകൃഷ്ണനും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയിരുന്നു.
രണ്ടു മണ്ഡലങ്ങളിലും രാവിലെ ഏഴിന് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. ഒന്നരയോട് അടുത്തപ്പോൾ ചേലക്കരയിൽ 44.35 ശതമാനവും, വയനാട് 40.64 ശതമാനവും പോളിംഗാണ് രേഖപ്പെടുത്തിയത്.
കേരളത്തോടൊപ്പം തന്നെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 32 നിയമസഭാ മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കുകയാണ്.