ശക്തമായ കടലാക്രമണത്തിന്‌ സാധ്യത; കേരള തീരത്ത് റെഡ് അലർട്ട് | Red alert in kerala coast

ശക്തമായ കടലാക്രമണത്തിന്‌ സാധ്യത; കേരള തീരത്ത് റെഡ് അലർട്ട് | Red alert in kerala coast

Published on

തിരുവനന്തപുരം: കേരളാ തീരത്ത് കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതീവ ജാഗ്രതാ നിര്‍ദേശമാണ് പുറപ്പെടുവിച്ചിട്ടുള്ളത് (Red alert in kerala coast). ഉയർന്ന തിരമാലകൾക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കി. നാളെ പുലർച്ച മുതലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. രണ്ട് മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. ബീച്ചുകളിലേകുള്ള യാത്രയും കടലിൽ ഇറങ്ങുന്നതും ഒഴിവാക്കുക.

Times Kerala
timeskerala.com