വഖഫ് നിയമ ഭേദഗതി; "ബംഗാളിൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ അഫ്സ്പ ചുമത്തണം"- ബിജെപി | Waqf Act Amendment

സംഭവത്തിൽ 150 ൽ പേരെ അറസ്റ്റ് ചെയ്തു നീക്കി.
Waqf Act
Published on

കൊല്‍ക്കത്ത: മുര്‍ഷിദാബാദില്‍ വ്യാപക ആക്രമണം നടക്കുന്ന സാഹചര്യത്തിൽ അഫ്സ്പ ചുമത്തണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തി(Waqf Act Amendment). വഖഫ് നിയമ ഭേദഗതിയ്‌ക്കെതിരെ നടന്ന ആക്രമണത്തിൽ 3 പേർ കൊല്ലപ്പെടുകയും 18 പോലീസുകാര്‍ ഉൾപ്പടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. സംഭവത്തിൽ 150 ൽ പേരെ അറസ്റ്റ് ചെയ്തു നീക്കി.

പ്രദേശത്തു കൂടുതൽ കേന്ദ്ര സേനയെ വിന്യസിച്ചു. കൽക്കട്ട കോടതി ഉത്തരവിട്ടതിനെ തുടർന്നായിരുന്നു തീരുമാനം. നിലവിൽ അക്രമ ബാധിത പ്രദേശത്തു നിന്നും സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ള 500 ൽ പരം പ്രദേശവാസികൾ ഒഴിഞ്ഞുപോയതയാണ് വിവരം. ഭാഗീരഥി നദികടന്ന് ജംഗിപുര്‍, സുതി, ധൂലിയന്‍ പ്രദേശങ്ങളില്‍ നിന്നാണ് ഒഴിഞ്ഞുപോയവരിൽ അധികവുമുള്ളത്. മാള്‍ഡയിലേക്കാണ് ഇവർ പോയത്.

Related Stories

No stories found.
Times Kerala
timeskerala.com