
ന്യൂഡൽഹി: ഒളിമ്പ്യനായ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിനേഷ് ഫോഗട്ടിന് ജുലാനയിലെ ഗോദയിൽ സ്വർണ്ണം. ഇവിടെ കോൺഗ്രസ് ജയം ഉറപ്പിച്ചിരിക്കുകയാണ്.(Vinesh Phogat)
വിനേഷ് 5231 വോട്ടുകൾക്ക് ലീഡ് നേടി. 9 റൗണ്ട് വോട്ടെണ്ണിയപ്പോള്‍ താരം 5231 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്.
വോട്ടെണ്ണലിൻ്റെ ആദ്യഘട്ടത്തിൽ മുന്നിലായിരുന്നു വിനേഷ് ഫോഗട്ട് പിന്നീട് പിന്തള്ളപ്പെട്ടിരുന്നു. എന്നാൽ, വീണ്ടും തിരിച്ച് കയറുകയായിരുന്നു. ഇവരുടെ എതിരാളി മുൻ ആർമി ക്യാപ്റ്റൻ യോഗേഷ് ബൈരാഗിയാണ്.
അയോഗ്യയാക്കപ്പെട്ട് മെഡൽ നഷ്ടപ്പെട്ട് മടങ്ങിയ വിനേഷിനെ ചേർത്തുപിടിക്കുകയായിരുന്നു കോൺഗ്രസ്. റെയിൽവേയിലെ ജോലി രാജിവച്ച ശേഷമാണ് വിനേഷ് ഫോഗട്ട് കോൺഗ്രസിലേക്കെത്തിയത്. ബജ്‌രംഗ് പൂനിയയും വിനേഷിനോപ്പം കോൺഗ്രസിൽ അംഗത്വമെടുത്തു. തുടർന്നാണ് താരത്തെ ജുലാനയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.
വൻ ഭൂരിപക്ഷത്തോടെ തന്നെ മുന്നേറുകയാണ് ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ.