

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷവിമർശനവുമായി എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. സതീശൻ അഹങ്കാരത്തിൻ്റെ ആൾരൂപമാണെന്നാണ് അദ്ദേഹം പറഞ്ഞത്.( Vellapally Natesan against VD Satheesan )
തറ പറ പറയുന്ന ബഹുമാനമില്ലാത്ത ആദ്യ പ്രതിപക്ഷ നേതാവാണ് വി ഡി സതീശനെന്നും വെള്ളാപ്പള്ളി വിമർശിച്ചു. സതീശനെ സഹിച്ച് നെല്ലിപ്പലക കണ്ടിരിക്കുകയാണ് കോൺഗ്രസിലെ ആളുകളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
താൻ 2026ൽ യു ഡി എഫ് അധികാരത്തിൽ വരുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും, കോൺഗ്രസിൻ്റെ മുഖ്യമന്ത്രി മുഖമായി ചെന്നിത്തലയെ പരിഗണിക്കണമെന്നാണ് പറഞ്ഞതെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.