
തിരുവനന്തപുരം: സി പി എമ്മിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. അദ്ദേഹം ചോദിക്കുന്നത് ബി ജെ പിക്ക് വോട്ടു കുറഞ്ഞതിന് സി പി എമ്മിനെന്തിനാണ് സങ്കടമെന്നാണ്.(VD Satheesan mocks CPM )
അതോടൊപ്പം, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇ ശ്രീധരന് ബി ജെ പിയുടെ വോട്ടിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ലഭിച്ചതായും, അക്കൂട്ടത്തിൽ നല്ലൊരു ഭാഗം രാഹുൽ മാങ്കൂട്ടത്തിൽ തിരികെപ്പിടിച്ചതായും സതീശൻ വ്യക്തമാക്കി.
അതെങ്ങനെയാണ് എസ് ഡി പി ഐയുടെ വോട്ടാകുന്നതെന്നാണ് അദ്ദേഹത്തിൻ്റെ ചോദ്യം. സി പി എമ്മിൻ്റെ പ്രതികരണം ജനങ്ങളെ അപമാനിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.