

ഡൽഹി: കേരളം പിന്നോക്കമാണെന്ന് പ്രഖ്യാപിച്ചാൽ സഹായം നൽകാമെന്ന് ആക്ഷേപവുമായി കേന്ദ്ര സഹ മന്ത്രി ജോർജ് കുര്യൻ. വിദ്യാഭ്യാസത്തിലും റോഡിലും സാമൂഹിക അവസ്ഥയിലും പിന്നാക്കമാണെന്ന് ആദ്യം പറയണമെന്ന് ജോർജ് കുര്യൻ വ്യക്തമാക്കി.
പിന്നോക്കമാണെന്ന് പറഞ്ഞാൽ അത് കമ്മീഷൻ പരിശോധിക്കും. തുടർന്ന് ഗവൺമെന്റിന് റിപ്പോർട്ട് കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചോ എന്ന ചോദ്യത്തോടാണ് മന്ത്രിയുടെ പ്രതികരണം.