
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എം എൽ എ വെന്‍റിലേറ്ററിൽ തന്നെ തുടരുമെന്ന് മെഡിക്കൽ ബുള്ളറ്റിൻ.(Uma Thomas stage accident incident )
അപകടനില തരണം ചെയ്തതായി പറയാറായിട്ടില്ല എങ്കിലും, മുൻപുണ്ടായിരുന്നതിൽ നിന്നും കാര്യമായ മാറ്റമുണ്ടെന്നാണ് മെഡിക്കൽ സംഘം പറഞ്ഞത്. ഇന്ന് രാവിലെ നടത്തിയ സി ടി സ്കാനിൽ തലയയുടെ പരിക്കിന്‍റെ അവസ്ഥ കൂടുതൽ ഗുരുതരമായിട്ടില്ലെന്നാണ് മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കിയത്.
ആന്തരിക രക്തസ്രാവം കൂടിയിട്ടില്ലെങ്കിലും ശ്വാസകോശത്തിൽ ഗുരുതരമായ ചതവുകളുണ്ട്. അതിനാലാണ് കുറച്ചു ദിവസം കൂടി വെന്‍റിലേറ്ററിൽ തുടരേണ്ട സാഹചര്യമുള്ളത്.
രോഗിയുടെ അവസ്ഥ മെച്ചപ്പെട്ടതിന് ശേഷം ആവശ്യമെങ്കിൽ ചികിത്സാ നടപടി ക്രമങ്ങൾ സ്വീകരിക്കാമെന്നാണ് മെഡിക്കൽ സംഘം മാധ്യമങ്ങളോട് പറഞ്ഞത്.