
കൊച്ചി : കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്നും വീണ് ഗുരുതര പരിക്കുകളേറ്റ ഉമ തോമസ് എം എൽ എയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് അറിയിച്ച് മന്ത്രി പി രാജീവ്. അദ്ദേഹം പറഞ്ഞത് സി ടി സ്കാനിങ് നടത്തിയതിന് ശേഷം മറ്റു കാര്യങ്ങൾ തീരുമാനിക്കുമെന്നാണ്.(Uma Thomas stage accident incident )
എം എൽ എയെ പ്രത്യേക മെഡിക്കല്‍ സംഘം നിരീക്ഷിക്കുന്നുണ്ടെന്നും, സംഘാടകരുടെ ഭാഗത്ത് നിന്നും സംഭവിച്ച ഗുരുതര വീഴ്ച്ചയെക്കുറിച്ച് അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, സ്റ്റേഡിയത്തിലെത്തിയ ജി സി ഡി എ എന്‍ജിനീയര്‍മാര്‍ പരിശോധന നടത്തി. ഇവർ അറിയിച്ചത് അനുമതിയില്ലാതെയാണ് സ്റ്റേജ് നിർമ്മാണം നടത്തിയതെന്നാണ്.
സ്റ്റേജ് വിളക്ക് കൊളുത്താൻ വേണ്ടി മാത്രമാണെന്ന് സംഘാടകർ പറഞ്ഞുവെന്നും, സ്റ്റേഡിയം തുറന്നുകൊടുത്തത് പരിപാടി നടത്താൻ വേണ്ടി മാത്രമാണെന്നും എൻജിനീയർമാർ പ്രതികരിച്ചു. സംഭവത്തിൽ ജി സി ഡി എ സമഗ്ര അന്വേഷണം നടത്തുമെന്നാണ് ചെയർമാൻ കെ ചന്ദ്രൻപിള്ള പറഞ്ഞത്.