
വാഷിംഗ്ടൺ: ഇന്ത്യ പോലുള്ള മറ്റ് രാജ്യങ്ങളിലേക്കല്ല, മറിച്ച് അമേരിക്കയിൽ തന്നെ ഐഫോണുകൾ നിർമ്മിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അഭിപ്രായപ്പെട്ടു(Apple). യുഎസിലേക്ക് ഐഫോൺ നിർമ്മാണം മാറ്റിയില്ലെങ്കിൽ, രാജ്യത്തേക്ക് കൊണ്ടുവരുന്ന എല്ലാ ഐഫോണുകൾക്കും 25% നികുതി ചുമത്തുമെന്നും അദ്ദേഹം ഭീഷണി മുഴക്കി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
നിലവിൽ ആപ്പിൾ തങ്ങളുടെ ഐഫോണുകളിൽ ഭൂരിഭാഗവും ചൈനയിലും ഇന്ത്യയിലുമാണ് നിർമ്മിക്കുന്നത്. യുഎസ്-ചൈന വ്യാപാര പ്രശ്‌നങ്ങൾ ഉടലെടുത്ത സാഹചര്യത്തിൽ ഐഫോൺ തങ്ങളുടെ ഉത്പാദനം ഇന്ത്യയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇതാണ് പുതിയ ഭീഷണിക്ക് അടിസ്ഥാനം എന്നാണ് വിലയിരുത്തൽ. ആമസോൺ, വാൾമാർട്ട് തുടങ്ങിയ വൻകിട കമ്പനികളെയും സമാനമായ ആവശ്യങ്ങൾ ഉന്നയിച്ച് ട്രംപ് ലക്ഷ്യം വച്ചിട്ടുണ്ടെന്നാണ് വിവരം. യുഎസിലേക്ക് ഉൽപ്പാദനം തിരികെ കൊണ്ടുവരുന്നത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ സഹായിക്കുമെന്നാണ് ട്രംപിന്റെ കണക്കുകൂട്ടൽ.