
കോൽക്കത്ത: പശ്ചിമബംഗാളിൽ ഡോക്ടറെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തെ തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കിടെ ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിലെ 42 ഡോക്ടർമാരുടെ സ്ഥലംമാറ്റ ഉത്തരവുകൾ റദ്ദാക്കി സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് ആശുപത്രിയിൽ സാധാരണ സേവനങ്ങൾ നിലനിർത്തേണ്ടതുണ്ടെന്നും അതിനാൽ ഈ സ്ഥലം മാറ്റ ഉത്തരവുകൾ റദ്ദാക്കാൻ ഞങ്ങൾ തീരുമാനിച്ചതായി പശ്ചിമബംഗാൾ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നാരായൺ സ്വരൂപ് നിഗം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.