ന്യൂഡൽഹി: രാഷ്ട്രപതിക്കും ഗവർണർമാർക്കും ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയം നിർദേശിച്ച സുപ്രീംകോടതിവിധിയെ മറികടക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുനഃപരിശോധനാ ഹർജി നൽകുമെന്ന് റിപ്പോർട്ട്(Governors).
ഭരണഘടനാവിരുദ്ധമായ നിലപാടാണ് സുപ്രീംകോടതി കൈകൊണ്ടത് എന്ന വാദമാണ് കേന്ദ്രം ഉന്നയിക്കുക. മാത്രമല്ല; ഭരണഘടനാ പരിരക്ഷയുള്ള രാഷ്ട്രപതിക്കും ഗവർണർമാർക്കും കോടതിയിൽ തങ്ങളുടെ തീരുമാനങ്ങൾക്ക് മറുപടി നൽകേണ്ട കാര്യമില്ലയെന്നും ഉന്നയിക്കും.
ഭരണഘടനാബെഞ്ചിന് ഈ വിഷയം വിടണമെന്ന വാദവും കേന്ദ്രം ഉയർത്തും. അതേസമയം രണ്ടംഗ ബെഞ്ചായിരുന്നില്ലെന്ന ഇത്രയും വലിയ ഭരണഘടനാ വ്യാഖ്യാനം നടത്തേണ്ടത് എന്ന വിമർശനവും ഉയർന്നു വരുന്നുണ്ട്.