‘പോലീസ് ഒഴികെ മറ്റു വകുപ്പുകൾക്ക് വീഴ്ച്ചയില്ല’: തൃശൂർ പൂരം വിവാദത്തിൽ റിപ്പോർട്ട് സമർപ്പിച്ച് ADGP മനോജ് എബ്രഹാം | Thrissur Pooram controversy

സർക്കാർ പ്രഖ്യാപിച്ച ത്രിതല അന്വേഷണത്തിലെ വകുപ്പുകളുടെ വീഴ്ച്ച സംബന്ധിച്ച അന്വേഷണമാണ് പൂർത്തിയായിരിക്കുന്നത്.
‘പോലീസ് ഒഴികെ മറ്റു വകുപ്പുകൾക്ക് വീഴ്ച്ചയില്ല’: തൃശൂർ പൂരം വിവാദത്തിൽ റിപ്പോർട്ട് സമർപ്പിച്ച് ADGP മനോജ് എബ്രഹാം | Thrissur Pooram controversy
Published on

തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലമായ സംഭവത്തിൽ സർക്കാരിന് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് എ ഡി ജി പി മനോജ് എബ്രഹാം. വിവാദത്തിൽ വകുപ്പുകള്‍ക്ക് വീഴ്‌ച്ചയുണ്ടായിട്ടുണ്ടോ എന്നാണ് അദ്ദേഹം അന്വേഷിച്ചത്. (Thrissur Pooram controversy )

സർക്കാർ പ്രഖ്യാപിച്ച ത്രിതല അന്വേഷണത്തിലെ വകുപ്പുകളുടെ വീഴ്ച്ച സംബന്ധിച്ച അന്വേഷണമാണ് പൂർത്തിയായിരിക്കുന്നത്. അന്വേഷണ റിപ്പോർട്ടിൽ പറയുന്നത് പോലീസിനൊഴികെ മറ്റു വകുപ്പുകൾക്കൊന്നും വീഴ്ച്ചയുണ്ടായിട്ടില്ലെന്നാണ്.

എ ഡി ജി പി മനോജ് എബ്രഹാം അന്വേഷിച്ചത് വനം, തദ്ദേശം, ഫയര്‍ഫോഴ്‌സ്, ജില്ലാ ഭരണ കൂടം, എക്‌സ്‌പ്ലോസീവ് എന്നീ വകുപ്പുകളെക്കുറിച്ചാണ്. ഇതോടെ പൂർത്തിയായത് ത്രിതല അന്വേഷണത്തിലെ ഒരു ഘട്ടമാണ്. 20 ശുപാർശകളോടെയാണ് റിപ്പോർട്ട് കൈമാറിയിരുന്നത്.

വെടിക്കെട്ട് നടത്തുന്നതിൽ ഉദ്യോഗസ്ഥർ കൂടുതൽ ജാഗ്രത കാട്ടണമെന്നും, വെടിക്കെട്ടിന് അനുമതി നല്‍കിയാല്‍ നിയന്ത്രണം ദേവസ്വങ്ങള്‍ ഏറ്റെടുക്കുന്നുവെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com