
രാജസ്ഥാനിലെ കോട്പുത്‌ലിയില്‍ കുഴല്‍ക്കിണറില്‍ വീണ മൂന്ന് വയസുകാരിയെ പത്ത് ദിവസം നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് പുലര്‍ച്ചെ, കുട്ടിയെ പുറത്തെടുത്ത ഉടനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കോട്പുത്ലിയിലെ 700 അടി താഴ്ചയുള്ള കുഴല്‍ക്കിണറിലാണ് പത്ത് ദിവസം മുന്‍പ് പെൺകുട്ടി വീണത്. ഡിസംബര്‍ 23ന് ഉച്ചയ്ക്ക് പുറത്ത് കളിക്കുന്നതിനിടെ കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നു. ഏകദേശം 10 മിനിറ്റിനുശേഷം കരച്ചില്‍ കേട്ട വീട്ടുകാര്‍ കുട്ടി കുഴല്‍ക്കിണറില്‍ വീണതായി കണ്ടെത്തി.തുടര്‍ന്ന് ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനയും ഒരു മെഡിക്കല്‍ സംഘവും സ്ഥലത്ത് എത്തി അവളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി.
പൈപ്പിലൂടെയാണ് ഓക്‌സിജന്‍ എത്തിച്ചത്. കയറില്‍ ഘടിപ്പിച്ച ഇരുമ്പ് വളയുപയോഗിച്ച് പെണ്‍കുട്ടിയെ പുറത്തെടുക്കാന്‍ നേരത്തെ ശ്രമം നടന്നിരുന്നുവെങ്കിലും സാധിച്ചില്ല.