
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി തിരുവോണം ബമ്പർ നറുക്കെടുപ്പ് ആരംഭിച്ചിരിക്കുകയാണ്. ഒന്നാം സമ്മാനമായ 25 കോടി നേടിയിരിക്കുന്നത് TG 434222 എന്ന നമ്പറിലുള്ള ടിക്കറ്റാണ്. ഇത് വയനാട് ജില്ലയിൽ നിന്നാണ്. ഒരു കോടി രൂപ വീതമാണ് രണ്ടാം സമ്മാനം. ഇരുപത് പേർക്കാണ് ഇത് ലഭിക്കുക. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഗോര്‍ക്കി ഭവനില്‍ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചത് ധനമന്ത്രി കെ എന്‍ ബാലഗോപാലാണ്.(THIRUVONAM BUMPER 2024 Draw)
രണ്ടാം സമ്മാനം ഒരു കോടി രൂപ(20 പേർക്ക്)
TD 281025, TJ 123040, TJ 201260, TB 749816, TH 111240, TH 378331, TE 349095,
TD 519261, TH 714520, TK 124175, TJ 317658, TA 507676, TH 346533, TE 488812
TJ 432135, TE 815670, TB 220261, TJ 676984, TE 340072
മൂന്നാം സമ്മാനം 50 ലക്ഷം (20 പേർക്ക്)
TA 109437, TB 465842 , TC 147286, TD 796695, TE 208023, TG 301775, TH 564251, TJ 397265, TJ 607008, TK 323126, TL 194832, TK 123877, TL 237482, TA 632476, TG 206219, TH 446870, TB 449084, TC 556414, TD 197941, TE 327725
സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് വിറ്റത് വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ എന്‍.ജി.ആര്‍ ലോട്ടറീസാണ്. ഇവർക്ക് ടിക്കറ്റ് നൽകിയത് പനമരത്തെ എസ്.ജി ലക്കി സെൻ്റർ ആണ്. ഇ ജി ലക്കി സെൻ്റർ ഏജൻറ് എ.എം ജിനീഷ് ആണ്. സമ്മാനാർഹൻ ആരെന്നറിയില്ലെന്നാണ് ജിനീഷിൻ്റെ പ്രതികരണം.ഒന്നരമാസം മുൻപ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.
തിരുവോണം ബമ്പർ ജനങ്ങൾക്ക് മുൻപിലെത്തിയത് ഒന്നാം സമ്മാനം 25 കോടി, രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക്, മൂന്നാം സമ്മാനം 50 ലക്ഷം, നാലാം സമ്മാനം 5 ലക്ഷം, അഞ്ചാം സമ്മാനം 2 ലക്ഷം, 500 രൂപ അവസാന സമ്മാനം എന്നിങ്ങനെയാണ്. 80 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചതിൽ 71,28,218 എണ്ണമാണ് വിറ്റുപോയത്.