ഇന്ന് തിരുവോണം: ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും ഒത്തുചേരലിൻ്റെയും ആഘോഷം | Thiruvonam 2024

ഇന്ന് ആറന്മുള ക്ഷേത്രത്തിൽ ഓണസദ്യയാണ്. തിരുവോണത്തോണി വിഭവങ്ങളുമായി ക്ഷേത്രത്തിലേക്കെത്തും
ഇന്ന് തിരുവോണം: ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും ഒത്തുചേരലിൻ്റെയും ആഘോഷം | Thiruvonam 2024
Published on

ഐശ്വര്യത്തിൻ്റെയും, സമൃദ്ധിയുടെയും, ഒരുമയുടെയും പ്രതീകമായി ഇന്ന് തിരുവോണം. ലോകത്തിൻ്റെ ഏത് കോണിലുമുള്ള മലയാളികളും കാത്തിരുന്ന ദിവസം.( Thiruvonam 2024)

അവരെല്ലാം പൊന്നിൻ തിരുവോണത്തെ വരവേൽക്കുകയാണ്. കാലം എത്ര കണ്ട് മാറിയാലും ആഘോഷത്തനിമ മാറ്റമില്ലാതെ തന്നെ തുടരുന്നു. പൂക്കളവും, പുത്തരിയും, പുത്തനുടുപ്പും ഒപ്പം ഒരു പിടി നന്മ നിറഞ്ഞ ഓർമ്മകളുമായി കേരളീയരുടെ സ്വന്തം ഉത്സവം അതിൻ്റെ ഉയരങ്ങളിലാണ്.

മലയാളികൾ ഇത്തവണ ഓണം ആഘോഷിക്കുന്നത് പ്രതിസന്ധികളും ഇല്ലായ്മകളുമെല്ലാം മറന്നാണ്. പൂക്കളവും പുത്തനുടുപ്പും സദ്യവട്ടവും കൂടിച്ചേരലും എല്ലാമായി തികച്ചും ഒരു ഉത്സവം.

പുത്തനുടുപ്പിട്ട് മഹാബലിയെ വരവേൽക്കാനായി ഓരോ വീടും ഒരുങ്ങിയിരിക്കുകയാണ്.

ഇന്ന് ആറന്മുള ക്ഷേത്രത്തിൽ ഓണസദ്യയാണ്. തിരുവോണത്തോണി വിഭവങ്ങളുമായി ക്ഷേത്രത്തിലേക്കെത്തും. അതോടൊപ്പം, ഇന്നാണ് തൃക്കാക്കര വാമന മൂർത്തി ക്ഷേത്രത്തിലെ തിരുവോണ മഹോത്സവത്തിനും കൊടിയിറങ്ങുക.

Related Stories

No stories found.
Times Kerala
timeskerala.com