
ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ അന്വേഷണം നടത്തി ആവശ്യമെങ്കിൽ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ബിജെപി എംപി കത്തയച്ചു.
കോല്‍ക്കത്ത ആര്‍ജി കര് മെഡിക്കല്‍ കോളജിലെ ഡോക്ടറുടെ ബലാത്സംഗക്കൊലയുടെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പിലെ ക്രമക്കേടുകളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബംഗാളിലെ പുരുലിയയില്‍നിന്നുള്ള ലോക്സഭാ എംപിയും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ജ്യോതിര്‍മയ് സിംഗ് മഹതോ ഇഡി ഡയറക്ടര്‍ക്ക് കത്തുനല്‍കിയത്. പ്രിന്‍സിപ്പലായിരിക്കെ സന്ദീപ് ഘോഷ് നടത്തിയ സാമ്പത്തിക ക്രമക്കേടുകളില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും ജ്യോതിര്‍മയ് പറഞ്ഞു.