
അഭ്രപാളിയിലെ അമ്മ മുഖമായിരുന്ന കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു. കാന്‍സര്‍ രോഗബാധിതയായി ലിസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
ഇരുപതാം വയസിൽ വെള്ളിത്തിരയിൽ വന്ന പൊന്നമ്മ അമ്മ വേഷങ്ങൾ ചെയ്തുതുടങ്ങി. സത്യനും നസീറിനുമെല്ലാം പൊന്നമ്മ അമ്മയായി. പിന്നീട് അങ്ങോട്ട് അമ്മവേഷങ്ങളിലൂടെയാണ് അവർ ശ്രദ്ധ നേടിയത്. മെഗാസ്റ്റാറുകളുടെ എല്ലാം അമ്മവേഷത്തിൽ എത്തിയ പൊന്നമ്മ മലയാളികൾക്ക് ഏറെ പ്രയങ്കരിയാണ്.
മലയാള സിനിമയിൽ ഇപ്പോൾ അത്ര സജ്ജീവമല്ലെങ്കിൽ പോലും കവിയൂർ പൊന്നമ്മ അഭിനയിച്ചു തകർത്ത അനേകം അമ്മ കഥാപാത്രങ്ങൾക്ക് ഒരിക്കലും മരണമുണ്ടാകില്ല. മലയാള സിനിമ പ്രേക്ഷകരുടെ കണ്ണ് നനയിപ്പിച്ച ഒരുപാട് രംഗങ്ങൾ ബാക്കിയാക്കിയാണ് പൊന്നമ്മയുടെ മടക്കം.