ഡൽഹിയിലേക്ക് ഉറ്റുനോക്കി രാജ്യം; ഭരണം ആർക്ക്? വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ബാക്കി | Delhi Election Results Tomorrow

ഡൽഹിയിലേക്ക് ഉറ്റുനോക്കി രാജ്യം; ഭരണം ആർക്ക്? വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ബാക്കി | Delhi Election Results Tomorrow

Published on

ഡൽഹി: രാജ്യതലസ്ഥാനം ആര് ഭരിക്കുമെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി (Delhi Election Results). ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ നാളെ രാവിലെ 8 മണിക്ക് ആരംഭിക്കും. പതിനൊന്ന് മണിയോടെ ചിത്രം വ്യക്തമായേക്കും. ആകെ 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണ് മത്സര രംഗത്ത്. അതേസമയം, എക്സിറ്റ്പോൾ പ്രവചനങ്ങൾ നൽകിയ ആത്മവിശ്വാസത്തിലാണ് ബിജെപിയുള്ളത്.

ഇവിഎമ്മുകൾ വെച്ചിരുന്ന 70 സ്ട്രോങ് റൂമുകൾക്ക് ത്രിതല സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പൊലീസിസിന്റെയും കേന്ദ്ര സേനയുടെയും സുരക്ഷ കൂടാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിനിധികളുടെ നേതൃത്വത്തിൽ മുഴുവൻ സമയ സിസിടിവി നിരീക്ഷണവും തുടരുകയാണ്. ആകെ 19 കൗണ്ടിംഗ് സെന്ററുകളിലായാണ് വോട്ടെണ്ണൽ. ഇതിനായി പ്രത്യേക പരിശീലനം നേടിയ 5000 ഉദ്യോഗസ്ഥരും സജ്ജരാണ്.

Times Kerala
timeskerala.com