

തിരുവനന്തപുരം: യുവ നടിയുടെ പരാതിയിൽ നടൻ സിദ്ദിഖിനെതിരെ പോലീസ് കേസെടുത്തു. പീഡിപ്പിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ഐപിസി 376, 506 വകുപ്പുകൾ പ്രകാരം മ്യൂസിയം പോലീസ് ആണ് കേസെടുത്തത്. യുവനടി ഇമെയിൽ മുഖേന ഡിജിപിക്ക് അയച്ച പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. 2016ൽ തലസ്ഥാനത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചുവെന്നായിരുന്നു നടി നൽകിയ പരാതി.
അതേസമയം, ആരോപണം ഉന്നയിച്ച നടിക്കെതിരെ സിദ്ദിഖും ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. തനിക്കെതിരായ ആരോപണത്തിന് പിന്നിൽ അജണ്ടയുണ്ടെന്ന് സിദ്ദിഖ് പറയുന്നു