‘അഫ്‌സൽ ഗുരുവിനായി വാദിച്ചവരുടെ മകള്‍, അതിഷി ഡമ്മി മുഖ്യമന്ത്രി, ഡല്‍ഹിയെ ദൈവം രക്ഷിക്കട്ടെ’: സ്വാതി മലിവാള്‍ | Swati Maliwal against Atishi Marlena

‘അഫ്‌സൽ ഗുരുവിനായി വാദിച്ചവരുടെ മകള്‍, അതിഷി ഡമ്മി മുഖ്യമന്ത്രി, ഡല്‍ഹിയെ ദൈവം രക്ഷിക്കട്ടെ’: സ്വാതി മലിവാള്‍ | Swati Maliwal against Atishi Marlena

എ എ പി ആവശ്യപ്പെട്ടത് പാർട്ടി തീരുമാനത്തിനെതിരെ രംഗത്തെത്തിയ സ്വാതി മലിവാൾ രാജിവയ്ക്കണമെന്നാണ്
Published on

ന്യൂഡല്‍ഹി: ആം ആദ്മി പാർട്ടി എം പി സ്വാതി മലിവാൾ ഡൽഹി മുഖ്യമന്ത്രിയായി അതിഷി മെര്‍ലേനയെ തിരഞ്ഞെടുത്ത പാര്‍ട്ടി നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തി.( Swati Maliwal against Atishi Marlena)

ഡല്‍ഹിയെ സംബന്ധിച്ചിടത്തോളം അതിഷിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത് നിര്‍ഭാഗ്യകരമാണെന്നും, അതിഷി ഡമ്മി മുഖ്യമന്ത്രിയാണെന്നും പറഞ്ഞ അവർ, ഡല്‍ഹിയെ ദൈവം രക്ഷിക്കട്ടെയെന്നും കൂട്ടിച്ചേർത്തു.

അതിഷിയുടെ കുടുംബം ഭീകരനായ അഫ്‌സൽ ഗുരുവിൻ്റെ വധശിക്ഷയ്‌ക്കെതിരെ വാദിച്ചുവെന്നും, അവരുടെ മാതാപിതാക്കൾ നിരവധി തവണ രാഷ്ട്രപതിക്ക് ദയാഹർജി നൽകിയെന്നും പറഞ്ഞ സ്വാതി മലിവാൾ, നിഷ്‌ക്കളങ്കനായ അഫ്‌സൽ ഗുരു രാഷ്ട്രീയ ഗൂഢാലോചനയെത്തുടര്‍ന്നാണ് കുറ്റവാളിയായതെന്ന് അവർ വാദിച്ചുവെന്നും വിമർശിച്ചു.

ആ കുടുംബത്തിൽപ്പെട്ട അതിഷിയെ മുഖ്യമന്ത്രിയാക്കുന്നു എന്നത് രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നാണ് അവർ അഭിപ്രായപ്പെട്ടത്. എന്നാൽ, ഈ വിമർശനം എ എ പി നേതൃത്വത്തെ ചൊടിപ്പിക്കുകയാണുണ്ടായത്.

എ എ പി ആവശ്യപ്പെട്ടത് പാർട്ടി തീരുമാനത്തിനെതിരെ രംഗത്തെത്തിയ സ്വാതി മലിവാൾ രാജിവയ്ക്കണമെന്നാണ്.

Times Kerala
timeskerala.com