
ന്യൂഡല്‍ഹി: കണ്ണൂർ എ ഡി എം ആയിരുന്ന നവീൻ ബാബുവിൻ്റെ മരണത്തിനിടയാക്കിയ പെട്രോൾ പമ്പ് അനുമതിയിൽ അന്വേഷണം നടത്തിയിട്ടില്ലെന്ന് അറിയിച്ച് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി.(Suresh Gopi's response )
പമ്പുകള്‍ക്ക് അനുമതി നൽകുന്നതും, അത് റദ്ദാക്കുന്നതും എണ്ണക്കമ്പനികളാണെന്നാണ് അദ്ദേഹം പറഞ്ഞത്. സുരേഷ് ഗോപി മറുപടി നൽകിയത് അടൂർ പ്രകാശ് എം പിയുടെ ചോദ്യത്തിനാണ്.
അതോടൊപ്പം, കണ്ണൂരിലെ പമ്പിൻ്റെ എൻ ഒ സിയിൽ പരാതി ലഭിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പെട്രോൾ പമ്പുമായി ബന്ധപ്പെട്ട് അടൂർ പ്രകാശ് 2 ചോദ്യങ്ങളാണ് ഉന്നയിച്ചിരുന്നത്.
ഇതിന് അനുമതി നൽകിയതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കുന്നുണ്ടോ, എൻ ഒ സിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏതു രീതിയിലാണ് എന്നിവയായിരുന്നു അത്. സുരേഷ് ഗോപി ഇതിന് മറുപടിയായി പറഞ്ഞത് പമ്പ് അനുമതിയില്‍ കേന്ദ്രസര്‍ക്കാര്‍ ഒരു അന്വേഷണവും നടത്തുന്നില്ലെന്നാണ്.
കേന്ദ്രത്തിന് ഇത് സംബന്ധിച്ച് ലഭിച്ച പരാതി തുടർനടപടികൾക്കായി സംസ്ഥാന സർക്കാരിന് കൈമാറിയെന്നാണ് സുരേഷ് ഗോപി പറഞ്ഞത്.