

ന്യൂഡൽഹി: സുപ്രീംകോടതി വിവിധ സംസ്ഥാനങ്ങളിലെ ബുള്‍ഡോസര്‍ രാജിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. ഇത്തരം പൊളിക്കലുകള്‍ നിര്‍ത്തിവെച്ചാൽ ആകാശം ഒന്നും ഇടിഞ്ഞുവീഴില്ലെന്നാണ് സുപ്രീംകോടതി തുറന്നടിച്ചത്.( Supreme court against bulldozer raj)
ഒക്ടോബര്‍ 1 വരെ ഇത്തരം നടപടികള്‍ നിര്‍ത്തി വയ്ക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. അതേസമയം, ഈ ഉത്തരവ് പൊതു റോഡുകൾ, നടപ്പാതകൾ, റെയിൽവേ ലൈനുകൾ, ജലാശയങ്ങൾ എന്നിവയിലെ കൈയേറ്റങ്ങൾക്ക് ബാധകമല്ലെന്നും കോടതി വ്യക്തമാക്കി.
കുറ്റാരോപിതരുടെ വീടുകളും മറ്റു വസ്തുക്കളും കോടതിയുടെ അനുവാദം ഇല്ലാതെ പൊളിക്കാൻ പാടില്ലെന്ന് കോടതി അറിയിച്ചു. കോടതി നടപടി വിവിധ സർക്കാരുകളുടെ നടപടികൾക്കെതിരെയുള്ള ഹർജിയിലാണ്.
സി പി എം നേതാവ് വൃന്ദാ കാരാട്ട് ജഹാംഗീർ പുരിയിലെ പൊളിക്കലിനെതിരെ നൽകിയ ഹർജികൾ ഉൾപ്പെടെ പരിഗണിച്ചാണ് ഈ ഉത്തരവ്.