പ്രതി വന്നത് മുഖം കറുത്തതുണി കൊണ്ട് മറച്ച്; കുത്തിക്കൊന്ന് കാറെടുത്ത് പോയി, പിന്നീട് ട്രെയിനിന് മുന്നിലേക്ക് | Kollam murder update

എന്താണ് കൊലപാതകത്തിന് കാരണം എന്ന കാര്യത്തില്‍ വ്യക്തതയില്ല
Kollam murder case
Published on

കൊല്ലം: കൊല്ലത്ത് വിദ്യാര്‍ഥിയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി തന്നെയാണ് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയതെന്ന് പോലീസിന്റെ സ്ഥിരീകരണം. ഉളിയക്കോവില്‍ സ്വദേശി ഫെബിന്‍ ജോര്‍ജ് ഗോമസി(21)നെ കുത്തിക്കൊലപ്പെടുത്തിയ ശേഷം 24 കാരനായ നീണ്ടകര സ്വദേശി തേജസ് രാജ് ട്രെയിനിന് മുമ്പില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. എന്താണ് കൊലപാതകത്തിന് കാരണം എന്ന കാര്യത്തില്‍ വ്യക്തതയില്ല. എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.

വ്യക്തിപരമായ തര്‍ക്കമായിരിക്കാം ദാരുണകൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ അനുമാനം. ഇരുവരുടേയും കുടുംബാംഗങ്ങള്‍ തമ്മില്‍ ബന്ധമുണ്ടെന്നാണ് വിവരം. തേജസ് രാജ് നേരത്തേയും ഈ വീട്ടിലേക്ക് വന്നിട്ടുള്ളതായാണ് വിവരം.

Related Stories

No stories found.
Times Kerala
timeskerala.com