
പാലക്കാട്: മണ്ണാർക്കാട് ഏരിയ സമ്മേളനത്തിൽ പാലക്കാട്ടെ സി പി എം നേതാവ് പി കെ ശശിക്കെതിരെ രൂക്ഷ വിമർശനം. അദ്ദേഹത്തെ സി പി എം തരംതാഴ്ത്തിയിരുന്നു.(Strong criticism against PK Sasi)
പാർട്ടി പാലക്കാട് ജില്ലാ സെകട്ടറി ഇ എൻ സുരേഷ് ബാബുവും, പ്രതിനിധികളുമാണ് ശശിയെ വിമർശിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ മണ്ണാർക്കാട് വോട്ട് കുറയാൻ ശശിയുടെ നിലപാടുകൾ കരണമായെന്നാണ് സുരേഷ് ബാബു പറഞ്ഞത്.
മുസ്ലീം ലീഗ് ഭരണമുള്ള അരിയൂർ ബാങ്കിലെ അഴിമതി പുറത്ത് കൊണ്ടുവരുന്ന കാര്യത്തിൽ വീഴ്ച്ച പറ്റിയെന്നും, ഇതിന് ശശിയും ഭരണസമിതിയും തമ്മിലുള്ള ബന്ധം കാരണമായെന്നും പ്രസംഗത്തിലൂടെ ഇ എൻ സുരേഷ് ബാബു കുറ്റപ്പെടുത്തി.
സമ്മേളനത്തിൽ പരക്കെ ഉയർന്ന ആവശ്യം പി കെ ശശിയെ കെ ടി ഡി സി ചെയർമാൻ സ്ഥാനത്ത് നിന്നും മാറ്റണമെന്നാണ്. അദ്ദേഹം വകമാറ്റിയ ഫണ്ട് തിരികെപ്പിടിക്കണമെന്നും ആവശ്യമുയർന്നു.