
ന്യൂഡൽഹി: കശ്മീരിലെ പഹൽഗാമിൽ വിനോദ സഞ്ചാരികൾക്ക് മേൽ നിറയൊഴിച്ച ഭീകര പ്രവർത്തനത്തെ തുടർന്ന് ഇന്ത്യ അടച്ച ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തി തുറന്നു(Attari-Vaga border). കേന്ദ്രസർക്കാരിന്റെ പ്രത്യേക അനുമതി പ്രകാരമാണ് തീരുമാനം. ഇന്ത്യ- പാക് അതിർത്തിയായ അട്ടാരി - വാഗ ബോർഡർ ആണ് തുറന്നു കൊടുത്തത്. ഇത് വഴി ആദ്യം എത്തിയത് ഡ്രൈ ഫ്രൂട്ട്സുമായി അഫ്ഗാനിസ്ഥാനിൽ നിന്നും വന്ന എട്ട് ട്രക്കുകളാണ്.
നീണ്ട 23 ദിവസമാണ് അട്ടാരി - വാഗ ബോർഡർ അടഞ്ഞു കിടന്നത്. ബോർഡർ അടച്ചതോടെ ലാഹോറിനും വാഗയ്ക്കുമിടയിൽ 150 ഓളം ചരക്കു ലോറികൾ കുടുങ്ങിയിരുന്നു. നിലവിൽ അഫ്ഗാൻ ചരക്കുവാഹനങ്ങൾക്ക് വേണ്ടി മാത്രമാണ് അതിർത്തി തുറന്നു കൊടുത്തത്.