‘തിരൂർ സതീഷിനു പിന്നിൽ ആൻറോ അഗസ്റ്റിൻ’ പിന്നിൽ ഗൂഡാലോചന’: ശോഭ സുരേന്ദ്രൻ | Sobha Surendran against Anto Augustine

താൻ ചാനൽ മേധാവിയെ വിളിച്ചെന്ന ആരോപണവും അവർ തള്ളി
‘തിരൂർ സതീഷിനു പിന്നിൽ ആൻറോ അഗസ്റ്റിൻ’ പിന്നിൽ ഗൂഡാലോചന’: ശോഭ സുരേന്ദ്രൻ | Sobha Surendran against Anto Augustine
Published on

തൃശൂർ: തിരൂർ സതീഷ് തനിക്കെതിരായി ആരോപണങ്ങൾ ഉന്നയിക്കുന്നതിന് പിന്നിൽ പ്രവർത്തിക്കുന്നത് ആൻറോ അഗസ്റ്റിനാണെന്ന് പറഞ്ഞ് ബി ജെ പി നേതാവ് ശോഭ സുരേന്ദ്രൻ രംഗത്തെത്തി. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.(Sobha Surendran against Anto Augustine)

ആൻറോ അഗസ്റ്റിൻ കാട്ടുകള്ളനാണെന്നാണ് അവർ ആരോപിച്ചത്. ശോഭ സുരേന്ദ്രൻ്റെ പ്രതികരണം തൃശ്ശൂരിൽ പത്രസമ്മേളനത്തിൽ സംസാരിക്കുന്ന അവസരത്തിൽ ആയിരുന്നു.

അതോടൊപ്പം, ആൻറോ അഗസ്റ്റിൻ്റെ തനിക്കായി മുറി ബുക്ക് ചെയ്തുവെന്നതടക്കമുള്ള പ്രസ്താവനയ്‌ക്കെതിരെയും അവർ പ്രതികരിച്ചു. തനിക്കായി ഇന്ത്യയിലെ ഏതെങ്കിലും ഒരു ഹോട്ടലിൻ്റെ മുറി അയാൾ ബുക്ക് ചെയ്തിട്ടുണ്ടെങ്കിൽ അതിൻ്റെ വിശദാംശങ്ങൾ നൽകണമെന്നാണ് ശോഭ സുരേന്ദ്രൻ്റെ വെല്ലുവിളി.

താൻ ചാനൽ മേധാവിയെ വിളിച്ചെന്ന ആരോപണവും അവർ തള്ളി. പ്രസ്തുത ചാനലിലെ ചർച്ചയിൽ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പങ്കെടുത്തപ്പോൾ തന്നെ എന്തുകൊണ്ടാണ് വിളിക്കാത്തതെന്നാണ് അവർ ചോദിച്ചത്. അദ്ദേഹം, താൻ വിളിച്ച നമ്പർ, സമയം, ദിവസം എന്നിവ കേരളത്തിലെ ജനങ്ങൾക്ക് മുന്നിൽ വയ്ക്കാൻ തയ്യാറാകണമെന്നും ശോഭ ആവശ്യപ്പെട്ടു.

താൻ അദ്ദേഹത്തിൻ്റെ വീട്ടിൽ 5 പ്രാവശ്യമെങ്കിലും പോയതിൻ്റെ എന്തെങ്കിലും ഒരു തെളിവ് ഹാജരാക്കണമെന്നും അവർ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com