
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ പുക ഉയർന്നതിനു കാരണം യുപിഎസ് ബാറ്ററികൾ പൊട്ടിത്തെറിച്ചതാണെന്ന് ഇലക്‌ട്രിക്കൽ ഇൻസ്പെക്ടറേറ്റ് അധികൃതർ വ്യക്തമാക്കി(Kozhikode Medical College). 34 ബാറ്ററികളാണ് പൊട്ടിത്തെറിച്ചത്. ബാറ്ററി ടെർമിനലും പൊട്ടിയിട്ടുണ്ട്.
ഇതിൽ ഒരെണ്ണത്തിന് പരിശോധനയ്ക്ക് ഇടയിലും ചാർജ് ഉണ്ടായിരുന്നു എന്നാണ് വിവരം. അപകടത്തിൽ കെട്ടിടത്തിന് സാരമായ കേടുപാടേ ഉണ്ടായിട്ടുള്ളൂ. യുപിഎസ് മുറിയുടെ മുകൾഭാഗത്തെ അലൂമിനിയം സീലിങ്ങിനും ചുമരിലും കേടുപാടുണ്ട്. അപകടം ഉണ്ടായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒരു ഫയർസ്റ്റേഷൻ വേണമെന്ന ആവശ്യം വീണ്ടും ശക്തമാകുകയാണ്. നിലവിൽ വെള്ളിമാടുകുന്ന്, ബീച്ച് യൂണിറ്റുകളാണ് പ്രദേശത്ത് എവിടെങ്കിലും അഗ്നി ബാധ ഉണ്ടായാൽ എത്തുന്നത്.