
കലിഫോര്‍ണിയ: അമേരിക്കയിലെ സാന്‍ ഡീയേഗോയിൽ ചെറുവിമാനം തകര്‍ന്നു വീണു. അപകടത്തിൽ മൂന്ന് പേർ മരിച്ചു(plane crashed). ഇവർ വിമാനത്തിലെ ജീവനക്കാരാണ്. മാത്രമല്ല; അപകടത്തില്‍പ്പെട്ടവരുടെ വിശദമായ വിവരങ്ങള്‍ അധികൃതർ പുറത്തുവിട്ടിട്ടില്ല.
വിമാനം തകർന്നു വീണതിനെ തുടർന്ന് ഇന്ധനത്തിനു തീപിടിക്കുകയും 15 വീടുകള്‍ അഗ്നിക്കിരയാകുകയും ചെയ്തു. അതേസമയം, വിമാനത്തിൽ കൂടുതൽപേർ ഉണ്ടായിരുന്നോ എന്ന കാര്യത്തിലും സ്ഥിരീകരണമില്ല. മോണ്ട്ഗോമറി-ഗിബ്സ് എക്സിക്യൂട്ടീവ് വിമാനത്താവളത്തിൽ ഇറങ്ങേണ്ട സെസ്ന 550 സ്വകാര്യ വിമാനം തകര്‍ന്നത്. അപകട കാരണം മോശം കാലാവസ്ഥയായാണെന്നാണ് പ്രാഥമിക വിലയിരുത്തൽ.