തി​രു​പ്പ​തി ക്ഷേ​ത്ര​ത്തി​ൽ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് ആ​റ് മ​ര​ണം; നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക് | Stampede at Tirupati

ബുധനാഴ്ച സന്ധ്യയോടെ വൈ​കു​ണ്ഠ ഏ​കാ​ദ​ശി കൂ​പ്പ​ൺ വി​ത​ര​ണ​ത്തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.
തി​രു​പ്പ​തി ക്ഷേ​ത്ര​ത്തി​ൽ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് ആ​റ് മ​ര​ണം; നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക് | Stampede at Tirupati
Published on

ഹൈ​ദ​രാ​ബാ​ദ്: തി​രു​പ്പ​തി ക്ഷേ​ത്ര​ത്തി​ൽ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് ആ​റ് പേ​ർ മ​രി​ച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ഒരാള്‍ തമിഴ്‌നാട് സേലം സ്വദേശിനി മല്ലികയാണെന്ന് തിരിച്ചറിഞ്ഞു. ബുധനാഴ്ച സന്ധ്യയോടെ വൈ​കു​ണ്ഠ ഏ​കാ​ദ​ശി കൂ​പ്പ​ൺ വി​ത​ര​ണ​ത്തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വിഷ്ണു നിവാസിലെ കൗണ്ടറിലാണ് അപകടമുണ്ടായത്. (Stampede at Tirupati)

പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ചിലരുടെ നില ഗുരുതരമാണ്. ടോക്കണ്‍ വിതരണത്തിനായി ഒമ്പതിടത്തായി 94-ഓളം കൗണ്ടറുകള്‍ ഒരുക്കിയിരുന്നതായി പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. തി​ര​ക്കി​ൽ പെ​ട്ട് ആ​ളു​ക​ള്‍ സ്ഥ​ല​ത്ത് നി​ന്ന് പ​രി​ഭ്രാ​ന്ത​രാ​യി ഓ​ടു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നു.

സംഭവത്തില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നടുക്കം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചതായി അധികൃതര്‍ അറിയിച്ചു. ഉയര്‍ന്ന ഉദ്യോഗസ്ഥരോട് സംഭവസ്ഥലത്തേക്ക് പോകാനും ആവശ്യമായ ആശ്വാസനടപടികള്‍ സ്വീകരിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com