
ന്യൂഡൽഹി: സിക്കിമിലെ സൈനിക ക്യാമ്പിലെ മണ്ണിടിച്ചിലിനെ തുടർന്നുള്ള രക്ഷാപ്രവർത്തനം ഇന്നും തുടരും(Sikkim army camp collapse). എൻഡിആർഎഫിന്റെ പ്രത്യേക സംഘമാണ് തിരച്ചിലിന് നേതൃത്വം കൊടുക്കുന്നത്. മണ്ണിടിച്ചിലിൽ 6 പേരെ കാണാതായിരുന്നു.
ഇവർക്ക് വേണ്ടിയുള്ള തിരച്ചിലാണ് പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. ലക്ഷദ്വീപ് സ്വദേശിയായ സൈനികൻ പി.കെ. സൈനുദീൻ, ലെഫ്റ്റനന്റ് കേണൽ പ്രീത് പാൽ സന്ധു, ഭാര്യ ആരതി സന്ധു, മകൾ അമേരാ സന്ധു തുടങ്ങിയവരെയാണ് കാണാതായത്. അതേസമയം കാലാവസ്ഥ മോശമായി തുടരുന്നത് രക്ഷ പ്രവർത്തനത്തെ കാര്യമായി ബാധിക്കുന്നുണ്ട്.