കെന്നഡി സ്പേസ് സെൻ്റർ : ഡ്രാഗൺ ഹാച്ച് അടച്ചു. എല്ലാ ആശയവിനിമയ, സ്യൂട്ട് പരിശോധനകളും പൂർത്തിയായി. സീറ്റുകൾ തിരിച്ചു, ആക്‌സിയം-4 ക്രൂ വിക്ഷേപണത്തിന് തയ്യാറായി.(Shubhanshu Shukla Axiom-4 Mission)
ആദ്യത്തെ രണ്ട് ചോർച്ച പരിശോധനകൾ വിജയകരമായി പൂർത്തിയാക്കി. സൈഡ് ഹാച്ച് ഇപ്പോൾ സുരക്ഷിതമായി അടച്ചിരിക്കുന്നു. വിക്ഷേപണ തയ്യാറെടുപ്പുകൾ പൂർത്തിയായി.
കെന്നഡി സ്‌പേസ് സെന്‍ററിൽ നിന്നും ഇന്ത്യക്കാരനായ ശുഭാൻഷു ശുക്ല ഉൾപ്പെടെയുള്ള ബഹിരാകാശ സഞ്ചാരികൾ പൂർണ്ണസജ്ജരായെന്നാണ് സ്പേസ് എക്സ് അറിയിച്ചിരിക്കുന്നത്.