ഷിരൂരിൽ തിരച്ചിൽ ഇന്നും തുടരും; കണ്ടെത്തിയ അസ്ഥിഭാഗം പരിശോധനക്കായി അയക്കും | Search will continue with dredger in Shirur

ഷിരൂരിൽ മണ്ണിടിച്ചിൽ കാണാതായ അർജുൻ ഉൾപ്പടെയുള്ളവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും. തിരച്ചിലിനിടെ കണ്ടെത്തിയ അസ്ഥിഭാഗം പരിശോധനക്കായി ഫൊറൻസിക് ലാബിലേക്ക് അയക്കും. ഡ്രഡ്ജർ ഉപയോഗിച്ച് കൂടുതൽ സ്പോട്ടുകളിൽ പരിശോധന നടത്തും.
ഷിരൂരിൽ തിരച്ചിൽ ഇന്നും തുടരും; കണ്ടെത്തിയ അസ്ഥിഭാഗം പരിശോധനക്കായി അയക്കും | Search will continue with dredger in Shirur
Published on

ഷിരൂരിൽ മണ്ണിടിച്ചിൽ കാണാതായ അർജുൻ ഉൾപ്പടെയുള്ളവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും. തിരച്ചിലിനിടെ കണ്ടെത്തിയ അസ്ഥിഭാഗം പരിശോധനക്കായി ഫൊറൻസിക് ലാബിലേക്ക് അയക്കും. ഡ്രഡ്ജർ ഉപയോഗിച്ച് കൂടുതൽ സ്പോട്ടുകളിൽ പരിശോധന നടത്തും. തിരച്ചിലിന്റെ ഭാഗമാകാൻ റിട്ടയേർഡ് മേജർ ജനറൽ എം ഇന്ദ്രബാലൻ ഇന്ന് ഷിരൂരിലെത്തും. (Search will continue with dredger in Shirur)

അസ്ഥിഭാ​ഗം മം​ഗളൂരിലെ ഫോറൻസിക ലാബിലേക്കാണ് അയക്കുക. ലക്ഷ്മൺ നായികിന്റെ ചായക്കട ഉണ്ടായിരുന്ന ഭാ​ഗത്ത് നിന്നാണ് അസ്ഥിഭാ​ഗം കണ്ടെത്തിയത്. മനുഷ്യന്റേതാണെന്നാണ് സംശയം. കൈയുടെ ഭാ​ഗമാണ് അസ്ഥിയെന്ന സംശയവും ഉയരുന്നുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com