
ഡർബൻ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ട്വന്റി 20യിൽ ഇന്ത്യയ്ക്ക് 61 റൺസ് വിജയം. ഇന്ത്യ ഉയർത്തിയ 203 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 17.5 ഓവറിൽ 141 റൺസെടുത്തു പുറത്തായി. ഈ മത്സരത്തോടെ രാജ്യാന്തര ട്വന്റി-20 ക്രിക്കറ്റിൽ തുടർച്ചയായ രണ്ട് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരൻ എന്ന നേട്ടം സഞ്ജു സാംസൺ കുറിച്ചു. (Sanju Samson)
ജയത്തോടെ നാലു മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി. സഞ്ജു 50 പന്തിൽ 107 റൺസെടുത്തു. രാജ്യാന്തര ട്വന്റി-20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറി നേടുന്ന നാലാമത്തെ താരമാണ് സഞ്ജു.