
പാലക്കാട്: നല്ലേപ്പള്ളി സ്‌കൂളിൽ ക്രിസ്മസ് ആഘോഷം തടസപ്പെടുത്തിയ സംഭവത്തിൽ ബി ജെ പിക്കെതിരെ വിമർശനവുമായി സന്ദീപ് വാര്യർ രംഗത്തെത്തി. വി എച്ച് പി പ്രവർത്തകരുടെ നടപടിയിൽ ബി ജെ പി നേതൃത്വത്തിന് പങ്കുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.(Sandeep Varier against BJP )
യുവമോർച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്നും, അറസ്റ്റ് ചെയ്യപ്പെട്ട മൂന്നു പേരിൽ രണ്ടു പേരും സജീവ ബി ജെ പി പ്രവർത്തകരാണെന്നും ആണ് സന്ദീപ് പറഞ്ഞത്. ഇവർ പാലക്കാട് തെരഞ്ഞെടുപ്പിൽ പ്രചാരണ ചുമതല ഉള്ളവരായിരുന്നുവെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.
ഇവിടുത്തെ ബി ജെ പി സ്ഥാനാർഥി ആയിരുന്ന സി കൃഷ്ണകുമാറുമായി അറസ്റ്റിലായവർക്ക് അടുത്ത ബന്ധമുണ്ടെന്നും, ബി ജെ പിയുടെ ക്രൈസ്തവ സ്നേഹം അഭിനയമാണെന്നും അദ്ദേഹം രൂക്ഷ ഭാഷയിൽ കുറ്റപ്പെടുത്തി.