‘തെരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്ന പാഠങ്ങൾ’: CPIMനെ വിമർശിച്ച് സമസ്ത മുഖപത്രം | Samastha mouthpiece slams CPIM

ഇപ്പോൾ സി പി ഐ എം നടത്തുന്നത് സാമുദായിക വിഭാഗീയതയടക്കമുള്ള വിലകുറഞ്ഞ പ്രചാരണങ്ങളാണ് എന്നും, കേരളത്തിൻ്റെ മതേതരത്വ മനസ്സാക്ഷിയിൽ ഇതേൽപ്പിച്ചത് ആഴത്തിലുള്ള മുറിവാണെന്നും പത്രത്തിലെ മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.
‘തെരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്ന പാഠങ്ങൾ’: CPIMനെ വിമർശിച്ച് സമസ്ത മുഖപത്രം | Samastha mouthpiece slams CPIM
Published on

പാലക്കാട്: ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സി പി ഐ എമ്മിനെതിരെ രൂക്ഷവിമർശനവുമായി സമസ്ത മുഖപത്രം.(Samastha mouthpiece slams CPIM )

ഇപ്പോൾ സി പി ഐ എം നടത്തുന്നത് സാമുദായിക വിഭാഗീയതയടക്കമുള്ള വിലകുറഞ്ഞ പ്രചാരണങ്ങളാണ് എന്നും, കേരളത്തിൻ്റെ മതേതരത്വ മനസ്സാക്ഷിയിൽ ഇതേൽപ്പിച്ചത് ആഴത്തിലുള്ള മുറിവാണെന്നും പത്രത്തിലെ മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.

യു ഡി എഫിനെ പുകഴ്ത്തിക്കൊണ്ടും, സി പി ഐ എമ്മിനെ വിമർശിച്ചുകൊണ്ടുമുള്ള ലേഖനം 'തെരെഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്ന പാഠങ്ങൾ' എന്ന തലക്കെട്ടോട് കൂടിയാണ്.

യു ഡി എഫ് ന്യൂനപക്ഷ, വർഗീയ പാർട്ടികളുടെ വോട്ട് നേടിയാണ് പാലക്കാട്ട് വിജയിച്ചത് എന്നുള്ള പ്രചാരണത്തിനെതിരെയാണ് മുഖപത്രത്തിൻ്റെ വിമർശനം. ഇത്തരം പ്രചാരണങ്ങൾ കേരളത്തിലെ ജനാധിപത്യ സമൂഹം അവജ്ഞയോടെ തള്ളിക്കളഞ്ഞെന്നാണ് ഇതിൽ പരാമർശിച്ചിരിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com