
തിരുവനന്തപുരം: ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയെന്ന കേസിൽ മന്ത്രി സജി ചെറിയാനെതിരെയുള്ള അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ഇതുസംബന്ധിച്ച് ഡിജിപി ഉത്തരവിറക്കി.
സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനെ അന്വേഷണത്തിന് ചുമതലപ്പെടുത്തണമെന്ന് ക്രൈം ബ്രാഞ്ച് മേധാവിക്ക് നൽകിയ ഉത്തരവിൽ ഡിജിപി ആവശ്യം ഉന്നയിച്ചു. ഈ ഉദ്യോഗസ്ഥൻ ആരാകണമെന്ന് ക്രൈം ബ്രാഞ്ച് മേധാവിക്ക് തീരുമാനിക്കാം.
കേസിൽ തുടരന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ക്രൈംബ്രാഞ്ച് ആയിരിക്കണം കേസ് അന്വേഷിക്കേണ്ടതെന്നും വേഗത്തിൽ പൂർത്തിയാക്കണമെന്നും ജസ്റ്റീസ് ബെച്ചു കുര്യൻ ഉത്തരവിട്ടിരുന്നു