
മോസ്കോ :സിറിയൻ പ്രസിഡന്റ് ബാഷർ അൽ-അസദ് രാജ്യം വിട്ടുവെന്ന് റഷ്യ . വിമതര്‍ തലസ്ഥാന നഗരമായ ദമാസ്കസ് പിടിക്കുന്നതിന് മുമ്പായിരുന്നു പ്രസിഡന്റ് പലായനം ചെയ്തത്. എന്നാൽ ബാഷർ അൽ-അസദ് എങ്ങോട്ടാണ് പോയതെന്ന് റഷ്യ വ്യക്തമാക്കിയില്ല. സിറിയയിൽ അധികാരം വിമതർക്ക് കൈമാറാൻ നിർദേശം നൽകിയതിന് ശേഷമാണ് ബാഷർ അൽ-അസദ് സിറിയ വിട്ടതെന്നും റഷ്യൻ വിദേകാര്യ മന്ത്രാലയം പ്രതികരിച്ചു. ബാഷർ രാജ്യം വിട്ടതിൽ റഷ്യയ്ക്ക് പങ്കില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. (Syrian civil war)
സിറിയന്‍ പ്രാദേശിക സമയം ഞായറാഴ്ച പുലര്‍ച്ചെയാണ് അസദ് രാജ്യം വിട്ടത്. കഴിഞ്ഞ മാസം അവസാനത്തോടെ വടക്ക് പടിഞ്ഞാറന്‍ സിറിയ ആസ്ഥാനമായുള്ള വിമതര്‍ നടത്തിയ അപ്രതീക്ഷിത നീക്കമാണ് അല്‍ അസദിന്റെ പതനത്തിലെത്തിച്ചത്. വിമതര്‍ക്ക് അധികാരം കൈമാറാന്‍ തയ്യാറാണെന്ന് സിറിയന്‍ പ്രധാനമന്ത്രി മുഹമ്മദ് അല്‍ ജലാലി വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അസദ് അടക്കമുള്ളവര്‍ രാജ്യം വിട്ടത്.