ഇന്ത്യൻ ചരിത്രത്തിലെ അഭിമാന ദിവസം: വർണ്ണാഭമായി റിപ്പബ്ലിക് ദിനാഘോഷം | Republic day parade celebrations in Delhi

ദേശീയ യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം അർപ്പിച്ചതോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.
ഇന്ത്യൻ ചരിത്രത്തിലെ അഭിമാന ദിവസം: വർണ്ണാഭമായി റിപ്പബ്ലിക് ദിനാഘോഷം | Republic day parade celebrations in Delhi
Published on

ന്യൂഡൽഹി: ഇന്ത്യൻ ചരിത്രത്തിലെ അഭിമാന ദിനമാണിന്ന്. ഈ നിമിഷത്തിൽ നേട്ടങ്ങളുടെ പൊൻതൂവലുകൾ എണ്ണി ഉയർന്നു നിൽക്കുകയാണ് സ്വതന്ത്ര ഇന്ത്യ. രാജ്യതലസ്ഥാനമായ ഡൽഹിയിൽ വർണാഭമായ 76ാം റിപ്പബ്ലിക് ദിനാഘോഷമാണ് നടക്കുന്നത്.(Republic day parade celebrations in Delhi)

ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയാന്തോയാണ് ചടങ്ങിലെ മുഖ്യാതിഥി. രാജ്യത്തിൻ്റെ സൈനിക ബലവും സാംസ്കാരിക പൈതൃകവും ഉയർത്തിക്കാണിച്ച പരേഡാണ് നടന്നത്. കര-വ്യോമ-നാവിക സേനകൾ, വിവിധ സായുധ സേനകൾ എന്നിവയുടെ പ്രകടനത്തിനൊപ്പം, സംസ്ഥാനങ്ങളുടേതടക്കം 31 നിശ്ചലദൃശ്യങ്ങളും റിപ്പബ്ലിക് ദിന പരേഡിൽ അണിനിരന്നു.

ദേശീയ യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം അർപ്പിച്ചതോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.

പത്തരയോടെ ഡൽഹിയിലെ കർത്തവ്യ പഥിൽ എത്തിയ രാഷ്ട്രപതി ദ്രൗപതി മുർമു ദേശീയ പതാക ഉയർത്തിയതിന് പിന്നാലെ 21 ഗൺ സല്യൂട്ട് നടന്നു. 352 പേരുള്ള ഇന്തോനേഷ്യൻ കരസേനയിലെ സൈനികരും പരേഡിൽ പങ്കെടുക്കുന്നുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com