
ന്യൂഡൽഹി: മഹിളാ മോർച്ച ദേശീയ വൈസ് പ്രസിഡന്റ് രേഖ ഗുപ്ത ഡൽഹി മുഖ്യമന്ത്രിയാകും. ഷാലിമാർ ബാഗ് മണ്ഡലത്തിൽ നിന്നാണ് രേഖ ഗുപ്ത തെരഞ്ഞെടുക്കപ്പെട്ടത്. ഡല്‍ഹിയില്‍ ചേര്‍ന്ന എംഎല്‍എമാരുടെ യോഗത്തിലാണ് തീരുമാനം. അരവിന്ദ് കേജരിവാളിനെ പരാജയപ്പെടുത്തിയ പർവേശ് വർമ ഉപമുഖ്യമന്ത്രിയാകും. വിജേന്ദ്ര ഗുപ്ത സ്പീക്കറാകും.
സുഷമ സ്വരാജ്, ഷീല ദീക്ഷിത്, അതിഷി എന്നിവര്‍ക്ക് ശേഷം ഡല്‍ഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയായി രേഖ ഗുപ്ത വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. രാംലീലാ മൈതാനത്താണ് സത്യപ്രതിജ്ഞ നടക്കുക