

ദമാസ്‌കസ്: ആഭ്യന്തര കലാപം രൂക്ഷമായ സിറിയയില്‍ തലസ്ഥാനമായ ദമാസ്‌കസ് വളഞ്ഞ് വിമത സൈന്യം. മൂന്ന് സുപ്രധാന നഗരങ്ങള്‍ പിടിച്ചതായി ഹയാത് താഹ്രീര്‍ അല്‍ഷാം അവകാശപ്പെട്ടു. വടക്കുള്ള അലപ്പോ, മധ്യമേഖലയായ ഹമ, കിഴക്ക് ദെയ്ര്‍ അല്‍ സോര്‍ എന്നിവിടങ്ങള്‍ കയ്യടക്കിയ വിമതര്‍ തെക്കന്‍ മേഖലയുടെ നിയന്ത്രണം ഏതാണ്ടു പൂര്‍ണമായും പിടിച്ചെടുത്തു. (syria)
വിമത നീക്കത്തിനിടെ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് രാജ്യം വിട്ടെന്ന് അഭ്യൂഹമുണ്ട്. എന്നാല്‍ സര്‍ക്കാര്‍ അത് നിഷേധിച്ചു.
ക്വിനെയ്ത്ര, ദേറാ, സുവെയ്ദ എന്നീ തെക്കന്‍ പ്രദേശങ്ങളും കയ്യടക്കി. വിമോചനത്തിന്റെ അവസാന നിമിഷങ്ങളിലെത്തിയെന്ന് തലവന്‍ അഹമ്മദ് അല്‍ ഷാറാ വീഡിയോ സന്ദേശത്തിലൂടെ അവകാശപ്പെട്ടു. സിറിയന്‍ സര്‍ക്കാരിന് എല്ലാ സഹായവും നല്‍കുമെന്ന് ഇറാന്‍ അറിയിച്ചു. എന്നാല്‍ വിഷയത്തില്‍ ഇടപെടാന്‍ ഇല്ലെന്ന് അമേരിക്ക വ്യക്തമാക്കി.
വിമതസേനയെ നയിക്കുന്ന ഹയാത് താഹ്രീര്‍ അല്‍ഷാം ഭീകര സംഘടനയാണെന്നും സിറിയന്‍ പ്രദേശങ്ങള്‍ പിടിച്ചടക്കാന്‍ അവരെ അനുവദിക്കരുതെന്നും റഷ്യന്‍ വിദേശകാര്യമന്ത്രി അഭിപ്രായപ്പെട്ടു.