
കൊച്ചി: നടൻ സിദ്ദിഖ് തനിക്കെതിരെയുള്ള ബലാത്സംഗക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരായി. നടനെത്തിയത് നാർക്കോട്ടിക് സെൽ അസിസ്റ്റൻറ് കമ്മീഷണർക്ക് മുൻപിലാണ്.(Rape case against actor Siddique )
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സിദ്ദിഖിനെ കോടതിയിൽ ഹാജരാക്കും. സിദ്ദിഖെത്തിയത് സുപ്രീംകോടതി വച്ച ജാമ്യ വ്യവസ്ഥയനുസരിച്ചാണ്.
സിദ്ദിഖിന് സുപ്രീംകോടതിയിൽ നിന്ന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. കേസ് നൽകാനെടുത്ത കാലതാമസം ചൂണ്ടിക്കാട്ടിയാണ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നത്.