
തിരുവനന്തപുരം: നടൻ സിദ്ദിഖിന് ബലാത്സംഗക്കേസിൽ ഉപാധികളോടെ ജാമ്യം അനുവദിച്ച് കോടതി. കേരളം വിടരുത്, ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം എന്നിവയാണ് ഉപാധികൾ.(Rape case against actor Siddique )
അന്വേഷണത്തോട് പ്രതി സഹകരിക്കണമെന്നും, ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നും കോടതി നിർദേശിച്ചു.
കേസുമായി ബന്ധപ്പെട്ട ആരെയും പ്രതി കാണാൻ പാടില്ലെന്ന് പറഞ്ഞ കോടതി, പരാതിക്കാരിയുമായി സിദ്ദിഖ് ഫോണിൽ ബന്ധപ്പെടാൻ പാടില്ലെന്നും നിർദേശം നൽകിയിട്ടുണ്ട്. കേസിൽ സുപ്രീംകോടതി ഇയാൾക്ക് മുൻകൂർ ജാമ്യം നൽകിയിരുന്നു.